ഗസ്റ്റ് ലക്ചറെ ആവശ്യമുണ്ട്

Tuesday 11 July 2017 10:31 pm IST

കോട്ടയം: എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാമ്പാടി ഉപ മേഖലാകേന്ദ്രത്തില്‍ ഹാര്‍ഡ്‌വെയര്‍ ഗസ്റ്റ് ലക്ചര്‍ തസ്തികയിലേക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & മെയിന്റനന്‍സ്, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് ഒന്നാംക്ലാസ് ത്രിവത്സര ഡിപ്ലോമ, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് ഒന്നാം ക്ലാസ് ബിരുദം. ഒരുവര്‍ഷത്തില്‍ കുറയാത്ത അദ്ധ്യാപന പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ജൂലൈ 13 രാവിലെ 10.30ന് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കളമശ്ശേരി എല്‍ബിഎസ് ഓഫീസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് 0481 2505900 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.