ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷത്തിന് സംഘാടകസമിതി രൂപീകരിച്ചു. ബി.ആര്. മഞ്ജീഷ് ജനറല്‍ കണ്‍വീനറും കെ.കെ. സുനില്‍കുമാര്‍ കോ-കണ്‍വീനറും പി.ആര്. മുരളീധരന്, പി. സുരേന്ദ്രനാഥ്, കെ.ആര്. കൃഷ്ണകുമാര്‍, രതീഷ് ചെങ്കിലാത്ത്, എം.പി. ഗോപി, പി.സി. ചന്ദ്രന്, എം.പി. രവി, കൃഷ്ണകുമാര്‍ പോറ്റിമഠം, വിഷ്ണു ഗോപിദാസ്, ഡി. പ്രശാന്ത്, പ്രസന്നകുമാരി, അമ്പിളി വിനോദ്, അജിതകുമാരി,പി കെ. പങ്കജാക്ഷന്, പി.പി. ധീരസിംഹന്‍, പി.ഡി. രവീന്ദ്രന് തുടങ്ങിയവരുടെ നേതൃത്വല്‍ ഉപസമിതിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: