ഹൈദരാബാദ്: സാങ്കേതിക തകരാര്‍ മൂലം തായ് എയര്‍വേയ്സ് വിമാനം പറന്നുയര്‍ന്ന ഉടന്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. ഹൈദരാബാദില്‍ നിന്നും ബാങ്കോക്കിലേക്ക് യാത്ര തിരിച്ച വിമാനമാണ് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷം അടിയന്തരമായി നിലത്തിറക്കിയത്.
തകരാര്‍ ശ്രദ്ധയില്‍പെട്ട പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. എയര്‍ബസ് -330 ഇനത്തില്‍പെട്ട വിമാനം 257 യാത്രക്കാരുമായിട്ടാണ് യാത്ര തിരിച്ചത്. യാത്രക്കാരില്‍ ഏതാനും പേരെ മുംബൈയിലേക്കും ദല്‍ഹിയിലേക്കും വിട്ടു. ഇവിടെനിന്നും ഇവരെ ബാങ്കോക്കിലേക്ക് വിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: