ചിത്ര കളരി സംഘടിപ്പിച്ചു

Tuesday 11 July 2017 11:41 pm IST

തലശ്ശേരി: കേരള ലളിതകലാ അക്കാദമി കാവുംഭാഗം ശ്രീലയത്തില്‍ സംഘടിപ്പിച്ച ത്രിദിന ചിത്രകളരി സമാപിച്ചു. സമാപന പരിപാടി റിട്ട. സീനിയര്‍ ഡയറ്റ് ലക്ചറര്‍ ആര്‍ട്ടിസ്റ്റ് എ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.രതീശന്‍ അധ്യക്ഷതവഹിച്ചു. പ്രേമന്‍ പൊന്ന്യം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രശാന്ത് ഒളവിലം മനോജ്കുമാര്‍, ബാബു കൊളശ്ശേരി, വി.പി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനസംഖ്യാദിനം ആചരിച്ചു മാട്ടൂല്‍: മാട്ടൂല്‍ നോര്‍ത്ത് മാപ്പിള യുപി സ്‌കൂളില്‍ ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാവര്‍ദ്ധനവിന്റെ ഭവിഷ്യത്ത് കുട്ടികളെ ബോധ്യപ്പെടുത്താനായി വൃത്തം ഭൂമിയായി സങ്കല്‍പിച്ച് കുട്ടികളെ വൃത്തത്തില്‍ നിര്‍ത്തി. അവസാനം വരുന്ന കുട്ടികള്‍ക്ക് വൃത്തത്തില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നിന്നും ജനപ്പെരുപ്പദോഷം മനസ്സിലാക്കി. സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍ സുമയ്യടീച്ചര്‍നേതൃത്വം നല്‍കി. വരുണ്‍ദേവ്, റാഫിയമിഷറിന്‍, ധനുകൃഷ്ണന്‍ എന്നീ കുട്ടികള്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സരള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ചെയ്തു അഴീക്കോട്: അഴീക്കോട് നോര്‍ത്ത് യുപി സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പിടിഎ വൈസ് പ്രസിഡണ്ട് എ.സുഭാഷിന്റെ അധ്യക്ഷതയില്‍ പാപ്പിനിശ്ശേരി ബിആര്‍സി കോഡിനേറ്റര്‍ എം.വി.ദിനേശ് ബാബു നിര്‍വ്വഹിച്ചു. ഗണിത, സയന്‍സ് ക്ലബ്ബുകളുടെ ചുവര്‍പതിപ്പ് പ്രകാശനവും പരിസ്ഥിതി ദിനം, വായനാപക്ഷാചരണം എന്നിവയോടനുബന്ധിച്ച് നടന്ന മത്സരങ്ങളുടെ സമ്മാനദാനവും ഇതോടൊപ്പം നടന്നു. പ്രധാനാധ്യാപിക കെ.ശ്രീലത, വിദ്യാരംഗം കണ്‍വീനര്‍ പി.വി.സുരേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.