ലോകജനസംഖ്യ ദിനമാചരിച്ചു

Tuesday 11 July 2017 11:54 pm IST

കണ്ണൂര്‍: ലോക ജനസംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എഴോം പിഎച്ച്‌സിയില്‍ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായിക് ദിനാചരണ സന്ദേശം നല്‍കി. പുതിയ പ്രവണതകള്‍, പുതിയ പ്രതീക്ഷകള്‍, ഉത്തരവാദിത്വത്തോട് കൂടിയ കുടുംബ ക്ഷേമം എന്നതാണ് ഇത്തവണത്തെ സന്ദേശം. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഒ.വി.ഗീത അധ്യക്ഷത വഹിച്ചു. പി.പി. റീത, ഡോ.മിനി ശ്രീധരന്‍, ബിന്‍സി രവീന്ദ്രന്‍, കെ.എന്‍.അജയ്, ജോസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലയിലെ ജെഎച്ച്‌ഐ, ജെപി എച്ച്എന്‍മാര്‍ക്കുള്ള ബ്ലോക്ക് തല പരിശീലനവും സംഘടിപ്പിച്ചു. തീറ്റപുല്‍കൃഷി പരിശീലനം കണ്ണൂര്‍: ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. വിവിധയിനം പുല്ലുകള്‍, പയറുവര്‍ഗ വിളകള്‍, ധാന്യവിളകള്‍, അസോള എന്നിവയുടെ കൃഷിരീതികള്‍, തീറ്റപ്പുല്‍ സംസ്‌കരണം, ആധുനിക തീറ്റപ്പുല്‍ ഉല്പാദനം തുടങ്ങിയ വിഷയങ്ങളില്‍ 13,14 തീയതികളിലാണ് പരിശീലനം. 50 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് പുല്‍കൃഷി ചെയ്യുവാന്‍ താല്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മുന്‍ഗണന നല്‍കും. താല്‍പര്യമുളളവര്‍ 13ന് രാവിലെ 10മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 0495 2414579.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.