കടയടപ്പ് സമരം ജില്ലയില്‍ ഭാഗീകം
Tuesday 11 July 2017 11:57 pm IST
കണ്ണൂര്‍: വേണ്ടത്ര ഒരുക്കം കൂടാതെ ചരക്ക് സേവന നികുതി നിയമം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ കടയടപ്പ് സമരം ജില്ലയില്‍ ഭാഗീകം. മത്സ്യമാര്‍ക്കറ്റുകളും പൂക്കടകളും ട്രാവല്‍സുകളും ഒട്ടുമിക്ക ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിച്ചു. ജിഎസ്ടിയുടെ പേരില്‍ നടത്തുന്ന അനധികൃത പരിശോധനയും പിഴയീടാക്കലും അവസാനിപ്പിക്കുക, വ്യാപിരകള്ക്കെതിരയുള്ള കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഏകോപന സമിതി ഉന്നയിച്ചിട്ടുണ്ട്. പെട്രോളിന്റേയും ഡീസലിന്റേയും വില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പെട്രോള്‍ പമ്പ് ഉടമകള്‍ 24 മണിക്കൂര്‍ സമരം നടത്തി.