യാഹൂ മെയിലിന് രണ്ടാം ജന്മം

Wednesday 12 July 2017 1:19 pm IST

പുതിയഫീച്ചറുകളുമായി യാഹൂ മെയില്‍ സൈബര്‍ ലോകത്തേക്ക് തിരിച്ചെത്തി. വെറൈസണ്‍ കമ്പനിയുടെ ഉടമസ്ഥതയിലാണിപ്പോള്‍ യാഹൂ. പരസ്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പെയ്ഡ് വേര്‍ഷന്‍ യാഹൂ മെയില്‍ പ്രോയും അവതരിപ്പിച്ചിട്ടുണ്ട്. തീമിംഗിലും ഇമോജികളിലുമെല്ലാം പുതുമകളുമായെത്തുന്ന യാഹൂ മെയ്ലില്‍ നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അറ്റാച്ച്‌മെന്റുകള്‍, ചിത്രങ്ങള്‍, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ വെവ്വേറെയായാണ് കാണിച്ചിരിക്കുന്നത്. 2250 രൂപ വാര്‍ഷിക വരിസംഖ്യയടച്ചാല്‍ പരസ്യങ്ങള്‍ ഒഴിവാക്കി യാഹൂ ഉപയോഗിക്കാം. 250 രൂപയാണ് മാസവരിസംഖ്യ. മൊബൈലില്‍ 600 രൂപ മാത്രമേയുളളു വാര്‍ഷികവരിസംഖ്യ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.