ഗ്രാന്റ് സര്‍ക്കസ് 14 മുതല്‍ കണ്ണൂരില്‍

Wednesday 12 July 2017 5:23 pm IST

കണ്ണൂര്‍: ഗ്രാന്റ് സര്‍ക്കസ് 14 മുതല്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ആരംഭിക്കുന്നു. വൈകീട്ട് ഏഴിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയായിരിക്കും. പാശ്ചാത്യസംഗീതവും എല്‍ഇഡി ലേസര്‍ ലൈറ്റിന്റെ മാസ്മരിക പ്രകാശധാരയില്‍ എതോപ്യന്‍ കലാകാരന്‍മാരും മണിപ്പൂരി കലാകാരന്‍മാരും നയനമനോഹരമായ കലാസൃഷ്ടി അവതരിപ്പിക്കും. നൂറ്റിഅന്‍പതില്‍പരം അംഗങ്ങളുടെ കൂട്ടായ്മയില്‍ റഷ്യന്‍ കലാകാരന്‍മാരില്‍ നിന്നും പരിശീലനം ലഭിച്ച ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാളി ആയുധകലയുടെ ഈറ്റില്ലമായ മണിപ്പൂരില്‍ നിന്നുള്ളവരും ഒത്തുചേര്‍ന്ന് രണ്ട് മണിക്കൂര്‍ നേരം പ്രകടനം കാഴ്ചവെക്കും. 16 മുതല്‍ എല്ലാ ദിവസവും ഉച്ചക്ക് 1 മണി, 4 മണി, വൈകുന്നേരം 7 മണി എന്നിങ്ങനെ മൂന്ന് പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. ടിക്കറ്റ് നിരക്ക് 100, 150, 200 എന്നിങ്ങനെയാണ്. വാര്‍ത്താസമ്മേളനത്തില്‍ പ്രൊപ്രൈറ്റര്‍ എ.ചന്ദ്രന്‍, മാനേജര്‍ സി.രാജന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.