ആധാര്‍: 18 മുതല്‍ വാദം

Wednesday 12 July 2017 6:16 pm IST

ന്യൂദല്‍ഹി: ആധാറിന്റെ പേരില്‍ വ്യക്തികളുടെ സ്വകാര്യത ഇല്ലാതാക്കുകയാണെന്ന ഹര്‍ജിയില്‍ ഈ മാസം 18ന് സുപ്രീംകോടതിയില്‍ വാദം തുടങ്ങും. ഇതിന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ഇന്നലെ സുപ്രീംകോടതി സമ്മതിച്ചു. ആധാറുമായി ബന്ധപ്പെട്ട മുഴുവന്‍ പരാതികളും ഈ ബഞ്ചാകും പരിഗണിക്കുക. പരിപൂര്‍ണ്ണ സ്വകാര്യത ഉണ്ടോയെന്ന കാര്യമാകും കോടതി പരിശോധിക്കുക. ആധാര്‍ വിഷയം പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന് കേന്ദ്രത്തിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, ഹര്‍ജിക്കാര്‍ക്കു വേണ്ടി ശ്യാം ദിവാന്‍ എന്നിവര്‍ കോടതിയോട് അഭ്യര്‍ഥിച്ചു. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ഈ അഭ്യര്‍ഥന അംഗീകരിച്ചു. 18നു തുടങ്ങുന്ന വാദം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ആധാര്‍ സാമൂഹ്യ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെടുത്തിയത് ചോദ്യം ചെയ്താണ് ഹര്‍ജികള്‍. ഇതുവഴി വ്യക്തികളുടെ സ്വകാര്യത ഇല്ലതാകുമെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.