ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടുകള്‍ ചീട്ടാക്കാന്‍ കറന്‍സി രഹിത സംവിധാനം നിലവില്‍ വന്നു. ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പോയിന്റ് ഓഫ് സെയില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആദ്യഘട്ടമായി കൗണ്ടറില്‍ പി.ഒ.എസ് സംവിധാനം ഏര്‍പ്പെടുത്തി. ഇവിടെയുള്ള സൈ്വപ്പിങ്ങ് യന്ത്രം വഴി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വഴിപാട് ശീട്ടാക്കാം.
നിലവില്‍ വഴിപാട് കൗണ്ടറില്‍ ഒരു സൈ്വപ്പിങ്ങ് യന്ത്രം മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെങ്കിലും വൈകാതെ തുലാഭാരം, പബ്ലിക്കേഷന്‍, റസ്റ്റ് ഹൗസ് തുടങ്ങി എല്ലായിടത്തും പി.ഒ.എസ് നടപ്പാക്കുമെന്ന് ചീഫ് ഫിനാഷ്യല്‍ ആന്‍ഡ് അക്കൗണ്ട്സ് ഓഫിസര്‍ അറിയിച്ചു. പി.ഒ.എസ് സംവിധാനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്മാന് എന്‍. പീതാംബര കുറുപ്പ് നിര്‍വ്വഹിച്ചു.
ഭരണസമിതി അഗം കെ.കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഡ്വ. എ.സുരേശന്, സി.അശോകന്, പി.കെ.സുധാകരന്, അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശിധരന്, ഡപ്യൂട്ടി അഡ്മിനിസട്രേറ്റര്‍ പി.ശങ്കുണ്ണിരാജ്, പബ്ലിക്കേഷന്‍ മാനേജര്‍ ആര്.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: