കൂടിക്കാഴ്ച മാറ്റി

Wednesday 12 July 2017 7:46 pm IST

കാസര്‍കോട്: കുടുംബശ്രീ ജില്ലാ മിഷനില്‍ ഒ എസ് എസ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളില്‍ ആറുമാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് 13ന് തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച 18ലേക്ക് മാറ്റി. കൂടിക്കാഴ്ച രാവിലെ 10ന് സിവില്‍സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് ഒ എസ് എസ് തസ്തികയില്‍ അപേക്ഷിക്കാം. ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0499256111, 256102

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.