ജൂലൈ 18ന് അവധി

Wednesday 12 July 2017 9:09 pm IST

ബത്തേരി :നൂല്‍പ്പുഴയിലെ കല്ലുമുക്ക് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകീട്ട് 5വരെയായിരിക്കും. വാര്‍ഡ്പരിധിയില്‍ പോളിംഗ് സ്റ്റേഷനുകളായി നിര്‍ണ്ണയിച്ചിട്ടുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ്ദിവസവും അതിനുതലേന്നും, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കല്ലുമുക്ക് 07 വാര്‍ഡ്പരിധിക്കുള്ളില്‍വരുന്ന സര്‍ക്കാര്‍ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ്ദിവസവും അവധി പ്രഖ്യാപിച്ചു. 16ന് വൈകുന്നേരം 5 മുതല്‍ 19ന് വൈകീട്ട് 5 വരെ നൂല്‍പ്പുഴ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. വാര്‍ഡ്പരിധിയില്‍ 16ന് വൈകീട്ട് 5 മുതല്‍ 18ന് വൈകീട്ട് 5 വരെ പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണം നിരോധിച്ചും ഉത്തരവായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.