തൃശൂര്‍ : കേരളവര്‍മ്മകോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സരസ്വതി ദേവിയുടെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ച സംഭവത്തെ ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് അപലപിച്ചു.
ഈ നാടിന്റെ സംസ്കാരത്തെപ്പറ്റി അറിയാത്തവരാണ് ഇത്തരം ആഭാസങ്ങള്‍ കാണിക്കുന്നത്.സിപിഎം നേതൃത്വം ഇടപെട്ട് ഇവരെ നിലക്ക് നിറുത്തണം.
മുഹമ്മദ് നബിയുടേയോ കന്യാമറിയത്തിന്റെയോ ചിത്രം ഇത്തരത്തില്‍ ആഭാസമായി ചിത്രീകരിക്കാന്‍ എസ്എഫ്ഐ തയ്യാറാകുമോയെന്നും നാഗേഷ് ചോദിച്ചു. കോടിക്കണക്കിന് ഭാരതീയരുടെ മനസ്സില്‍ വിദ്യയുടെ ദേവതയാണ് സരസ്വതി. എസ്എഫ്ഐ ചിത്രം എടുത്തുമാറ്റി ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്നും നാഗേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: