ബസില്‍ കവര്‍ച്ച: തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍

Wednesday 12 July 2017 9:24 pm IST

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും ബസില്‍ മോഷണം നടത്തിയ നാല് തമിഴ് സ്ത്രീകളെ പോലീസ് പിടികൂടി. ഇരിങ്ങാലക്കുടയില്‍ ബസില്‍ വൃദ്ധയായ യാത്രക്കാരിയുടെ ബാഗില്‍ നിന്നും പണം മോഷ്ടിച്ച രാമേശ്വരം സ്വദേശിനികളായ മഹേശ്വരന്‍ ഭാര്യ മുനിയമ്മ (37), മാരിമുത്തു ഭാര്യ അര്‍ച്ചന എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ കൊടുങ്ങല്ലൂരില്‍ വച്ച് പുത്തന്‍ചിറ സ്വദേശിനിയായ സലീന എന്ന വൃദ്ധയുടെ പണമാണ് മോഷ്ടിച്ചത്. പോലീസ് സംഘം കോണത്തുകുന്ന് എത്തി തമിഴ് സ്ത്രീകളെ പരിശോധിച്ചപ്പോഴാണ് പണം തമിഴ് സ്ത്രീകളുടെ പക്കല്‍ നിന്നും പിടികൂടിയത്. ചാലക്കുടിയില്‍ ബസില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മയുടെ പണം മോഷ്ടിച്ച തമിഴ് നാട് സേലം സ്വദേശികളായ ശാന്തി(30), ഇവരുടെ സഹോദരി നന്ദിനി(29)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിയാരം ഒറ്റക്കൊമ്പന്‍ വട്ടോലി മാത്യുവിന്റെ ഭാര്യ എല്‍സി(62)യുടെ അന്‍പതിനായിരം രുപയും സ്വര്‍ണ്ണവുമാണ് മോഷണം പോയത്. ഇവര്‍ ചൊവ്വാഴ്ച വൈകിട്ട് പരിയാരത്ത് നിന്ന് ബസില്‍ ചാലക്കുടിയിലേക്ക് വരുമ്പോള്‍ കൈവശം ഉണ്ടായിരുന്ന കവറില്‍ നിന്നാണ് പേഴ്‌സ് മോഷണം പോയത്. ആശുപത്രിയിലെത്തി പണം നോക്കിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട വിവരമറിയുന്നത്.തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.