ഇടുക്കി: ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ മദ്യലഹരിയില്‍ ബഹളമുണ്ടിക്കിയ പോലീസുകാരന് സസ്പെന്ഷന്. ശാന്തമ്പാറ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും കുമളി സ്വദേശിയും തമ്പിരാജിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയതത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞ 9ന് രാത്രിയാണ് സംഭവം. സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികളെ നിരീക്ഷിക്കുന്നതിനായി എത്തിയതായിരുന്നു തമ്പിരാജും മറ്റൊരു പോലീസുകാരനും. ഇതിനിടെ രാത്രിയില്‍ മദ്യപിച്ചെത്തിയ ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്താന്‍ എസ്പി ഉത്തരവ് ഇട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: