ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണം ആതിഥേയരായ ബ്രിട്ടന്. റോഡ് സൈക്ലിംഗിലാണ് ബ്രിട്ടന് സ്വര്‍ണം നേടിയത്. 250 കിലോമീറ്റര്‍ റോഡ് റേസിലാണ് ലോക ചാമ്പ്യനായ മാര്‍ക്ക് സ്വര്‍ണം നേടിയത്. അതേസമയം ഒളിമ്പിക്സില്‍ ചൈന മെഡല്‍വേട്ട ആരംഭിച്ചു.
ചൈനയുടെ ആദ്യമെഡല്‍ നേട്ടം ഷൂട്ടിംഗിലാണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ യിസിലിങാണ് വിജയിച്ചത്. 502.9 പോയിന്റ് നേടിയാണ് യിസിലിങ് സ്വര്‍ണം കരസ്ഥമാക്കിയത്. ലണ്ടന്‍ ഒളിമ്പിക്സില്‍ ചൈനയുടെ ആദ്യ സ്വര്‍ണ്ണമാണിത്. ഈയിനത്തില്‍ വെങ്കലവും ചൈനയ്ക്കാണ്.
ഹോളണ്ടിന്റെ ബൊഗാക്ക സില്‍വിയ വെള്ളി മെഡല്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: