പൈങ്കുളത്ത് ഇടഞ്ഞആനയെ തളച്ചു

Wednesday 12 July 2017 9:47 pm IST

തൊടുപുഴ: പൈങ്കുളത്ത് ആനയിടഞ്ഞു. ഇടഞ്ഞ ആനയെ കണ്ട് പേടിച്ചോടിയാള്‍ക്ക് വീണ് കാലിന് പരിക്കേറ്റു. വെങ്ങല്ലൂര്‍ പുളിയ്ക്കല്‍ ജോസിനാണ് പരിക്കേറ്റത്. വെങ്ങല്ലൂര്‍ സ്വദേശി കുഞ്ഞമ്മിണിയുടെ മോഴ ആനയാണ് ഇന്നലെ നാല് മണിയോടെ ഇടഞ്ഞത്. സ്‌കൂള്‍ വിടുന്ന സമയത്ത് ആന ഇടഞ്ഞത് നാട്ടില്‍ ഭീതി പരത്തി. പൈങ്കുളം തോട്ടില്‍ കുളിപ്പിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്.പാപ്പാന്‍മാര്‍ ആനയെ തല്ലിയതാണ് പ്രകോപനമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആന ഇടയുമ്പോള്‍ ഒന്നാം പാപ്പാന്‍ അടുത്തുണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് ഒട്ടോയില്‍ ഇയാളെത്തി ആനയെ തളയ്ക്കുകയായിരുന്നു. വീട്ടില്‍ ഇരുന്ന ജോസ് ആനയെക്കണ്ട് ഓടിയപ്പോള്‍ വീണു പരിക്കേറ്റു. ഈ ആനയെ പലപ്പോഴും ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും ഇതിനെതിരെ പരാതി നല്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.