മെഡല്‍ ജേതാക്കള്‍ക്ക് 10 ലക്ഷം

Wednesday 12 July 2017 9:56 pm IST

തിരുവനന്തപുരം: ഭൂവനേശ്വറില്‍ നടന്ന 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് 10 ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് ഏഴു ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് അഞ്ചു ലക്ഷം രൂപയും നല്‍കും. ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് അഞ്ചു ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് 3.5 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 2.5 ലക്ഷം രൂപയും നല്‍കും. പിയു ചിത്രക്ക് തുടര്‍പഠനത്തിന് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സഹായംനല്‍കും. മെഡല്‍ നേടിയവര്‍ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കും. പരിശീലകരെ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.