പയ്യന്നൂര്‍: പയ്യന്നൂരില്‍ കഴിഞ്ഞദിവസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നത് കൊളളയും കൊളളിവെയ്പ്പും. ഭീകരരെപ്പോലും വെല്ലുന്ന അക്രമങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും നടത്തിയത്.
പത്തോളം വീടുകളും ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ്, ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യാലയം, സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വാഹനങ്ങള്‍ എന്നിവയാണ് തകര്‍ത്തത്. പല വീടുകളില്‍ നിന്നും പണവും സ്വര്‍ണ്ണവും കൊളളയടിച്ചു. പോലീസ് നോക്കിനില്‍ക്കേയായിരുന്നു അക്രമം. പെട്രോളും ഡീസലും ഒഴിച്ച് വീടുകളും വാഹനങ്ങളും കത്തിച്ചു. ബോംബുകളെറിഞ്ഞ് തകര്‍ത്തു.
കണ്ണില്‍ക്കണ്ടതെല്ലാം തകര്‍ത്തു. കിണറുകളെല്ലാം മലിനമാക്കി. വീട്ടുപകരണങ്ങളും ജനലുകളും വാതിലുകളും തകര്‍ത്തു. പയ്യന്നൂര്‍ കാര്യാലയത്തിന് തീയിട്ട് ഒരു സാധനമൊഴിയാതെ സിപിഎം സംഘം അഗ്നിക്കിരയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: