ശ്രീനഗര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി എ.കെ ആന്റണി ജമ്മു കാശ്മീരിലെത്തി. സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുകയാണ് ദ്വിദിന സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സൈനികരുമായും ആന്റണി ചര്‍ച്ച നടത്തും. കരസേനാ മേധാവിയും പ്രതിരോധ സെക്രട്ടറിയും അദ്ദേഹത്തിനൊപ്പമുണ്ട്.
അഫ്സ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി ചര്‍ച്ച ചെയ്യും. കഴിഞ്ഞ 18 മാസത്തിനിടെയില്‍ ഇതാദ്യമായാണ് എ കെ ആന്റണി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്. കശ്മീരിലെ തന്ത്രപ്രധാന സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
മന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ വിഘടനവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: