ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Wednesday 12 July 2017 10:38 pm IST

കോട്ടയം: കോട്ടയം ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, ടിക്കറ്റിന്റെ വില വര്‍ദ്ധനവ് പിന്‍വലിക്കുക, വില്‍പ്പനക്കാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. വഴിയര കച്ചവടത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി മനോജ് മാധവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഷോപ്പ് യൂണിയന്‍ ജില്ലാപ്രസിഡന്റ് എം.ജി. മോഹനന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി. ഗോപകുമാര്‍, ഹരികുമാര്‍, ജഷി ജോസഫ്, പി.എന്‍. മോഹനന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സനല്‍ ജയറാം രമേശ്, വി.സി. സേവ്യര്‍, ഷാജി, ബാബു മുണ്ടക്കയം,മേഖലാ സെക്രട്ടറി ഹരി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.