പകര്‍ച്ചപ്പനി: രാത്രിയിലുള്‍പ്പെടെ മരുന്ന് ലഭ്യത ഉറപ്പാക്കും

Wednesday 12 July 2017 10:31 pm IST

പാലക്കാട്: പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി രാത്രികാലങ്ങളിലുള്‍പ്പെടെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ലയിലെ വിവിധ ചില്ലറ ഔഷധ വ്യാപാര സ്ഥാപനങ്ങളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഡോക്ടറുടെ യഥാര്‍ഥ കുറിപ്പടി സഹിതമാണ് ഔഷധശാലകളെ സമീപിക്കേണ്ടത്.ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.മരുന്ന് ലഭ്യതയുളള ഔഷധശാലകള്‍, ശാന്തി മെഡിക്കല്‍സ്, ചിറ്റൂര്‍ (9447044710),ആശ മെഡിക്കല്‍സ്,വടക്കഞ്ചേരി (04922 255445), സ്വാമി മെഡിക്കല്‍സ്,നെന്മാറ(9447621149), സൂര്യ മെഡിക്കല്‍സ്,മണ്ണാര്‍ക്കാട്(9447650727),നീതിമെഡിക്കല്‍സ് ,മണ്ണാര്‍ക്കാട് ( 9961840657), ഷാഫി മെഡിക്കല്‍സ,അലനല്ലൂര്‍(9447841447), തൈക്കാട്ടില്‍ മെഡിക്കല്‍സ്,പത്തിരിപ്പാല (9745650155), കൃഷ്ണമെഡിക്കല്‍സ്,ഒറ്റപ്പാലം (9446791776), ക്രസന്റ് മെഡിക്കല്‍സ്,ഒറ്റപ്പാലം (9447422990) അപ്‌സര മെഡിക്കല്‍സ്,കൂറ്റനാട് ( 8089111210), കേരള മെഡിക്കല്‍സ്,തൃത്താല (9249294636), ഷിഫ മെഡിക്കല്‍സ്,ചാലിശ്ശേരി(9495856827), ജെഎസ്.മെഡിക്കല്‍സ്,ആളൂര്‍(9846154646), കെ.ടി.എന്‍ മെഡിക്കല്‍സ്, ചെര്‍പ്പുളശ്ശേരി(9495982306), മൗലാനാ മെഡിക്കല്‍ ഹാള്‍, ചെര്‍പ്പുളശ്ശേരി (9446293357), സ്വംമെഡിക്കല്‍സ്, കടമ്പഴിപ്പുറം (9447072670), സേവന മെഡിക്കല്‍സ്, കടമ്പഴിപ്പുറം (9495985217). ഇവയ്ക്ക് പുറമെ ജില്ലാ ആശുപത്രി,ആലത്തൂര്‍ - നെന്മാറ ഗവ.ആശുപത്രികളുടെ കോംപൗണ്ടിലും പ്രവര്‍ത്തിക്കുന്ന മെഡികെയേസ് മെഡിക്കല്‍ ഷോപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജില്ലയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രി ഫാര്‍മസികളില്‍ നിന്ന് ഡോക്ടറുടെ കുറിപ്പോടെ സമീപിച്ചാല്‍ അത്യാവശ്യഘട്ടങ്ങളില്‍ മരുന്ന് ലഭിക്കും. രജിസ്റ്റേഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തോടെ മരുന്ന് രാത്രികാലങ്ങളിലും വില്‍പന നടത്താന്‍ താത്പര്യമുള്ള സേവനസന്നദ്ധതയുള്ള ഔഷധ ചില്ലറവ്യാപാര സ്ഥാപനങ്ങള്‍ ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ മുന്‍കൂട്ടി അറിയിച്ച് അനുമതി തേടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.