തൊഴിലാളികളുടെ ഡേറ്റാബാങ്ക് പ്രകാശനം ചെയ്തു

Wednesday 12 July 2017 10:41 pm IST

ചങ്ങനാശേരി: തൃക്കൊടിത്താനം പോലീസ് തയാറാക്കിയ പായിപ്പാട്ടെ വിവിധ ക്യാമ്പുകളില്‍ വസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഡേറ്റാ ബാങ്കിന്റെ പ്രകാശനം കോട്ടയം ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍ നിര്‍വഹിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവുമാണ് വിവരശേഖരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍ അധ്യക്ഷയായി. ഡിവൈഎസ്പി ആര്‍. ശ്രീകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. വിനോദ്, ജില്ലാ പഞ്ചായത്തംഗം വി.കെ. സുനില്‍കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. വിദ്യാധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് തോമസ്, എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ബൈജു ജനാര്‍ദനന്‍, പി.ടി. ഇസ്മായില്‍, തൃക്കൊടിത്താനം എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.