കൊളമ്പോ: ദിനേശ് ചാണ്ടിമാലിനെ ശ്രീലങ്കന്‍ ടെസ്റ്റ് ടീമിന്റെ നായകനാക്കി. ഉപുല്‍ തരംഗാനയാണ് ഏകദിന,ട്വന്റി 20 ടീമുകളുടെ ക്യാപറ്റന്. സിംബാബ്വെയ്ക്കെതിരായ പരമ്പരയില്‍ തോറ്റതിനെ തടര്‍ന്ന് ഏയ്ഞ്ചലോ മാത്യൂസ് നായകസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ ക്യാപ്റ്റന്മാരെ തെരഞ്ഞെടുത്തത്.
മാത്യൂസിന്റെ രാജി അംഗീകരിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തിലംഗ സമ്പത്തിപാല അറിയിച്ചു.കുറെ മാസങ്ങളായുളള ടീമിന്റെ തോല്വിക്കുനേരെ ക്യാപ്റ്റനെന്ന നിലയില്‍ തനിക്ക് കണ്ണടയ്ക്കാനാകില്ലെന്ന് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച മാത്യൂസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
2015 ലെ ലോകകപ്പിനുശേഷം ടീം തകര്‍ച്ചയുടെ പാതയിലാണ്. 2019 ലെ ലോകകപ്പിന് തയ്യാറെടുക്കാനും ക്യാപ്റ്റനെ തെരഞ്ഞെടുക്കാനും ഇനി ഏറെ സമയമുണ്ട്.കുറച്ചുനാള്‍ മുമ്പേ രാജിവയക്കാന്‍ ആഗ്രഹിച്ചതാണ്.പക്ഷെ ടീമിന് വേണ്ടി നായക സ്ഥാനത്ത് തുടര്‍ന്ന്. ഇപ്പോള്‍ ഉപുലും ദിനേശുമൊക്കെ നായകസ്ഥാനം വഹിക്കാന്‍ പ്രാപ്തരായിക്കഴിഞ്ഞെന്ന് മാത്യൂസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: