അമര്‍നാഥ് യാത്ര: സുരക്ഷ വേണമെന്ന്

Wednesday 12 July 2017 11:04 pm IST

കൊച്ചി: അമര്‍നാഥ് തീര്‍ത്ഥയാത്രക്കുനേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ യാത്രയില്‍ പങ്കെടുത്ത ഏഴുപേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വിഎച്ച്പി എറണാകുളത്ത് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കാന്‍ ധര്‍ണ ഉദ്ഘാടനം ചെയ്ത വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വിഎച്ച്പി ജില്ലാ സെക്രട്ടറി എസ്. സഞ്ജയന്‍ പറഞ്ഞു. ഹൈക്കോടതി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് ഹൈക്കോടതി ജംഗ്ഷനില്‍ എത്തിയാണ് ധര്‍ണ നടത്തിയത്. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്. അജിത്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വത്‌സന്‍, അഡ്വ. വിജയകുമാര്‍, ജില്ലാ വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് എസ്. രാജേന്ദ്രന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.