മഹാരാജാസ് വരെ മെട്രോ ട്രയല്‍ റണ്‍ നാളെ മുതല്‍

Thursday 13 July 2017 10:54 am IST

കൊച്ചി: യാത്രാ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നതിന് മുന്നോടിയായി പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച ആരംഭിക്കും. ജെഎല്‍എന്‍ സ്റ്റേഡിയം, കലൂര്‍, ലിസി, എം.ജി റോഡ്, മഹാരാജാസ് കോളജ് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാകും ഈ ദൂരപരിധിയില്‍ ഉണ്ടാവുകയെന്നും കൊച്ചി മെട്രോ അധികൃതര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. പേട്ട വരെയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.