നാട് കാണാനെത്തിയ രാജാവ് ഒടുവിൽ കിണറ്റിൽ!

Thursday 13 July 2017 3:21 pm IST

ഗുജറാത്തിലെ ഗീർ വനം ഏറെ സുന്ദരമാണ്, അതിനപ്പുറം അവിടെ ഭരിക്കുന്ന രാജാക്കന്മാരും. അടുത്തിടെ ഗീർ വനത്തിൽ നിന്നും നാട്ടിൻ പുറത്തേക്ക് എത്തപ്പെട്ട ഒരു കുട്ടി സിംഹം വയലിലെ കിണറ്റിനുള്ളിൽ വീണുപോയി. ഏകദേശം 80 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് രണ്ട് വയസുകാരനായ കുട്ടി സിംഹം വീണത്. കിണറ്റിൽ വീഴുന്നത് കണ്ട് ഗ്രാമീണർ എത്തിയപ്പോഴേക്കും സിംഹം ഏറെ അവശനായിരുന്നു. എന്നിരുന്നാലും ഗ്രാമീണരിലാരോ സംസ്ഥാന വനം വകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ വനം വകുപ്പ് അധികൃതർ അവിടെയെത്തുകയും സിംഹത്തിനെ പുറത്തെത്തിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയുമായിരുന്നു. എന്തായാലും വനം വകുപ്പ് അധികൃതരുടെ സമയോചിതമായ ഇടപെടൽ കുട്ടി സിംഹത്തെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചുവെന്ന് വേണം പറയാൻ. കുട്ടി സിംഹത്തെ പുറത്തെത്തിച്ചപ്പോഴും അവന്റെ ശൗര്യത്തിന് യാതൊരു കുറവും സംഭവിച്ചതായി തോന്നുകില്ല. https://youtu.be/_VxDU4aXQEs?t=12