ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം 16 ന്

Thursday 13 July 2017 5:43 pm IST

കണ്ണൂര്‍: വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ കണ്ണൂര്‍ പടന്നപ്പാലത്ത് പ്രവര്‍ത്തിക്കുന്ന തണല്‍ വീടിന്റെ ഭാഗമായി കാഴ്ചവൈകല്യവും ശ്രവണ വൈകല്യവും അനുഭവിക്കുന്ന 10 വയസ്സിനു താഴെ പ്രായമുളള കുട്ടികള്‍ക്കായി ആരംഭിക്കുന്ന ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററിന്റെ (ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന് ട്രസ്റ്റ് ഭാരവിഹഖള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെന്ററിന്റെ ഉദ്ഘാടനം 16ന് രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും. അന്നേ ദിവസം ശ്രവണ-കാഴ്ച വൈകല്യങ്ങളുളള കുട്ടികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വി.വി.മുനീര്‍, ടി.എം.മുഹമ്മദ് അഷ്‌റഫ്, കെ. ഹാരിസ്, ഡോ. താജുദ്ദീന്‍, സി.കെ.അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.