ആലപ്പുഴ: ജില്ലയില്‍ തുടര്‍ച്ചായി പകര്ച്ചപ്പനിമരണം ഉണ്ടായിട്ടും, ഡെങ്കി, എച്ച് വണ്‍ എന്‍വണ്‍ അടക്കം നിയന്ത്രിക്കാന്‍ കഴിയാത്ത ആരോഗ്യ വകുപ്പിന്റെയും, സര്‍ക്കാരിന്റെയും കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎംഒ ഓഫീസ് ഉപരോധിച്ചു.
ജില്ലയില്‍ ഇത്രയധികം പനിമരണവും, ഡെങ്കിയും, എച്ച്1എന്‍വണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ജില്ലയില്‍ മാസങ്ങളായ രണ്ട് ഡെപ്യൂട്ടി ഡിഎംഒ അടക്കം നിരവധി ഒഴിവുകള്‍ നികത്താന്‍ തയ്യാറാകാത്തത് സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന വെല്ലുവിളിയാണെന്ന് ഉപരോധസമരം ഉത്ഘാടനം ചെയ്ത് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. ഹര്ഷന് പറഞ്ഞു.
യോഗത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി അജി ആര്. നായര്‍ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, കണ്ണന്, രഞ്ജിത്ത്, ആരോമല്‍, വരുണ്‍, വിശ്വം, അരുണ്‍, സന്ദീപ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: