കാര്‍ കടയിലേക്ക് ഇടിച്ച് കയറി ഒരാള്‍ക്ക് പരിക്ക്
Thursday 13 July 2017 10:00 pm IST
കട്ടപ്പന: സ്വരാജില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് പരിക്ക്. കുഴിയന്‍ പറമ്പില്‍ കരുണാകരന്(65)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വാഗമണ്ണില്‍ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന കാര്‍ സ്വരാജ് പാലത്തില്‍ വച്ച് നിയന്ത്രണം വിട്ട് എതിര്‍വശത്തുള്ള കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കടയും കടയിലുണ്ടായിരുന്ന സാധനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. സംഭവം നടക്കുന്നതിന് അല്പം മുമ്പായി കടയില്‍ നിന്നും നാല് പേര് ഇറങ്ങിമാറിയിരുന്നു. ഇതുമൂലം വന്‍ദുരന്തം ഒഴിവായി.