പി.കെ. സഹദേവനെ അനുസ്മരിച്ചു

Thursday 13 July 2017 10:02 pm IST

കോഴിക്കോട്: ഹിന്ദുഐക്യവേദിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗവുമായിരുന്ന പി.കെ. സഹദേവനെ അനുസ്മരിച്ചു. കാമ്പുറം ബിജെപി ഓഫീസില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ആര്‍എസ്എസ് വെള്ളയില്‍ നഗര്‍ സംഘചാലക് കെ.പി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മഹാനഗര്‍ സമ്പര്‍ക്കപ്രമുഖ് എന്‍.പി. സോമന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാധാരണ ജീവിതസാഹചര്യങ്ങളില്‍ നിന്നും അതുല്യനായ സംഘാടകനായി സഹദേവന്‍ വളര്‍ന്നത് ആര്‍എസ്എസിന്റെ മൗലിക സംഭാവനയാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.പി. രാധാകൃഷ്ണന്‍, പി. പീതാംബരന്‍, എന്‍.പി. രൂപേഷ്, ചെറോട്ട് പ്രദീപ്കുമാര്‍, കെ.പി. പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഹിന്ദുഐക്യവേദി ജില്ലാ ഓഫീസില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.ഷൈനു അനുസ്മരണപ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി സം സ്ഥാനസെക്രട്ടറി ശശി കമ്മട്ടേരി, അനില്‍ മായനാട്, കെ.വി. വത്സകുമാര്‍, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, പി.കെ. പ്രേമാനന്ദ്, സി.കെ. ഗണേശ്ബാബു എന്നിവര്‍ സംസാരിച്ചു. കേരള വിശ്വകര്‍മ്മസഭ സംസ്ഥാന സെക്രട്ടറി പി.ടി. വത്സലന്‍ അധ്യക്ഷത വഹിച്ചു. പി.കെ. പ്രേമാനന്ദന്‍ സ്വാഗതവും സി.കെ. ഗണേഷ്ബാബു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.