കാളിയാര്‍: 13കാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. കുട്ടിയെ അമ്മയുടെ കാമുകനായ 41 കാരനാണ് പിടിയിലായത്. 2015ലാണ് കേസിനാസ്പദമായ സംഭവം. അടുത്തിടെ കുട്ടി പഠിക്കുന്ന സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ സംഭവം അധ്യാപകരറിയുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ കാളിയാര്‍ പോലീസില്‍ പരാതി നല്കിയ.
ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്നലെ പുലര്‍ച്ചെ പ്രതി പിടിയിലാകുകയായിരുന്നു. കഞ്ഞിക്കുഴി സിഐയ്ക്കായിരുന്നു അന്വേഷണ ചുമതല. എറണാകുളം സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം ഏറെക്കാലമായി കാളിയാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിച്ച് വരികയാണ്. പ്രതിയെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: