തലശ്ശേരി: തലശ്ശേരിയിലെ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ അര്‍ധരാത്രി അനധികൃതമായി അതിക്രമിച്ച് കടന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, സഹ ബൗദ്ധിക് പ്രമുഖ് ശ്യാംമോഹന്, വിദ്യാര്‍ത്ഥി പ്രമുഖ് ഒ.എം.സജിത്ത്, ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് ഒ.രാഗേഷ്, കെ.എന്‍.മോഹനന്, പി.ബാബു, നവജീവന്‍, സ്മിത ജയമോഹന്, ലസിത പാലക്കല്‍, ടി.യു.ജയപ്രകാശ്, സി.സി.ജയപ്രകാശ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: