തലശ്ശേരി: മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ അച്ചടക്കവും പഠനനിലവാരവും ചര്‍ച്ച ചെയ്യുന്നതിനായി സ്കൂള്‍ അധികൃതരുടെയും പിടിഎ ഭാരവാഹികളുടെയും സംയുക്ത യോഗം ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്നു. പിടിഎ പ്രസിഡണ്ട് അഡ്വ.കെ.സി.രഘുനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വി.ഗോകുല്‍ദാസ്, പി.ലിസി വര്‍ഗ്ഗീസ്, സി.കെ.പി മമ്മു, എം.വി സ്മിത, പി.എം.ദിനേശന്, വി.കെ.ശരത്ത് കുമാര്‍, നിഷാ സന്തോഷ് എന്നിവര്‍ സംസാരിച്ചു. 20ന് വൈകിട്ട് 4 മണിക്ക് സെന്റ് ജോസഫ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വിപുലമായ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: