തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍ മറ്റ് അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. www.ceekerala.org എന്ന വെബ്സൈറ്റില്‍ റാങ്ക് പട്ടിക ലഭ്യമാണ്.
നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ റാങ്ക് പട്ടിക തയാറാക്കിയത്. മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കുകയും നീറ്റ് പരീക്ഷയുടെ ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കുകയും ചെയ്തവരെയാണ് റാങ്ക് പട്ടികയിലേക്ക് പരിഗണിച്ചത്. അപേക്ഷയില്‍ പിഴവുള്ള ഏതാനും വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്.
ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഇവരുടെ ഫലം പ്രസിദ്ധീകരിക്കും. കാറ്റഗറി/കമ്മ്യൂണിറ്റി അടിസ്ഥാനപെടുത്തിയുള്ള റാങ്ക് പട്ടിക ഈ മാസം 15ന് പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക സംബന്ധിച്ച് പരാതികള്‍ 15ന് രാവിലെ പത്തിന് മുമ്പായി ഇ-മെയില്‍ വഴി പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കണം. നീറ്റ് പരീക്ഷയിലെ ഫലം സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് 15ന് രാവിലെ പത്ത് വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്നും പ്രവേശനപരീക്ഷാകമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: