കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ഇന്ന് തുടങ്ങും

Friday 14 July 2017 10:00 am IST

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ഇന്ന് തുടങ്ങും. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് വരെയാണ് ട്രയല്‍ റണ്ണിലുണ്ടാകുക. രാവിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്നാണ് പരീക്ഷണ ഓട്ടം ആരംഭിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ ഒരു ട്രെയിന്‍ ഉപയോഗിച്ചും പിന്നീട് കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ചുമായിരിക്കും ട്രയല്‍ റണ്‍. നേരത്തെ മാഹാരാജാസ് വരെ മെട്രോ സര്‍വീസ് തുടങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും പണി പൂര്‍ത്തിയാകാത്തതിനാല്‍ അത് പാലാരിവട്ടം വരെ ചുരുക്കുകയായിരുന്നു. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള റൂട്ടില്‍ ജോലികള്‍ 60 ശതമാനം പൂര്‍ത്തിയായി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.