ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാരിനെയെന്ന് പഠന റിപ്പോര്‍ട്ട്. ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ (ഒഇസിഡി) ഗവണ്മെന്റ് അറ്റ് എ ഗ്ലാന്‍സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
എന്‍ഡിഎ സര്‍ക്കാരില്‍ 73% ഇന്ത്യക്കാര്‍ക്കു വിശ്വാസമുണ്ടെന്നു കണ്ടെത്തിയത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
രണ്ടാം സ്ഥാനത്ത് കാനഡ സര്‍ക്കാരാണ്. 62% ജനങ്ങളാണ് ജസ്റ്റിന് ട്രൂഡോ നയിക്കുന്ന സര്‍ക്കാരിനെ വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടിലുള്ളത്.
മൂന്നാം സ്ഥാനം തുര്‍ക്കിക്കാണ്. പട്ടാള അട്ടിമറി ശ്രമം നടന്ന തുര്‍ക്കിയില്‍ തയിപ് എര്ദോഗന് സര്‍ക്കാരില്‍ 58% പേരാണ് വിശ്വസിക്കുന്നത്. 58% പേരുടെ വിശ്വാസവുമായി റഷ്യയും 55% േപരുടെ വിശ്വാസവുമായി ജര്‍മനിയും പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുണ്ട്.
അതേസമയം, ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സര്‍ക്കാരില്‍ 30% ജനങ്ങള്‍ക്കേ വിശ്വാസമുള്ളൂ. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ തെരേസാ മേ സര്‍ക്കാര്‍ 41% ജനങ്ങളുടെ വിശ്വാസം നേടിയെടുത്തെന്നും റിപ്പോര്‍ട്ട് പറയുന്നു.
കടക്കെണിയും അഭയാര്‍ഥി പ്രവാഹവും തകര്‍ത്ത ഗ്രീസില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ 13% ജനങ്ങളെ വിശ്വാസം അര്പ്പിച്ചിട്ടുള്ളൂയെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: