ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വന്‍ലഹരിഉല്‍പ്പന്ന വേട്ട

Friday 14 July 2017 1:04 pm IST

കൊല്ലം: ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നടന്ന വാഹനപരിശോധനയില്‍ ലക്ഷങ്ങളുടെ പാന്‍മസാല ഉല്‍പ്പന്നങ്ങളും കഞ്ചാവും പിടികൂടി. നിരോധിത ലഹരി ഉല്‍പ്പന്നങ്ങളും കഞ്ചാവും പിടികൂടാനായി 24 മണിക്കൂറും യൂണിഫോമിലും മഫ്ത്തിയിലുമായി കര്‍ശനപരിശോധനകള്‍ ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. പിക്കപ്പ് വാനില്‍ പച്ചക്കറികള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാന്‍മസാലശേഖരം. 60000 പാക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങളും ബസില്‍ നിന്നും 180 പൊതി കഞ്ചാവുമാണ് പിടിച്ചത്. പാന്‍മസാല കടത്തിയ കേസില്‍ രണ്ട് പേരെയും പിടിച്ചു. വിപണിയില്‍ 15 ലക്ഷം വിലവരുന്നതാണിതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.