പോര്‍ട്ട് മൊറേസ്ബി: പാപ്പുവ ന്യൂ ഗിനിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ന്യൂ അയര്‍ലാന്‍ഡ് മേഖലയില്‍ പുലര്‍ച്ചെ ആറു മണിയോടെയാണ് ഭൂചലനമുണ്ടായത്.
ന്യൂ ബ്രിട്ടനിലെ റബൗളില്‍ നിന്നു 124 കിലോമീറ്റര്‍ അകലെ 66 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
അഗ്നിവലയ പ്രദേശങ്ങളായ ഈ മേഖലകളില്‍ ഭൂകമ്പങ്ങള്‍ പതിവാണ്. 1998ല്‍ എയ്തപ് മേഖലയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 2,000 പേരാണു കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: