അല്‍-ഖ്വയ്ദ ഇന്ത്യയില്‍ ശക്തമെന്ന് യുഎസ്

Friday 14 July 2017 7:12 pm IST

വാഷിങ്ടണ്‍: ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അല്‍-ഖ്വയ്ദയുടെ പ്രവര്‍ത്തനം ശക്തമാണെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാന്‍ മുഖ്യകേന്ദ്രമായ ഇവര്‍ക്ക് നൂറുകണക്കിന് അംഗങ്ങളുണ്ട്. ബംഗ്ലാദേശിലും ഭീകരര്‍ ശക്തിപ്രാപിക്കുന്നതായും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഭീകരവിരുദ്ധ വിഭാഗം വ്യക്തമാക്കി. യുഎസ് ഭീകരവിരുദ്ധ ആഭ്യന്തര സുരക്ഷായോഗത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ ഹേല്‍മാന്‍ഡ്, കാണ്ഡഹാര്‍, കാബൂള്‍, പാക്തിക, ഗസ്‌നി, ന്യൂറിസ്ഥാന്‍ പ്രവിശ്യ എന്നിവിടങ്ങളിലെല്ലാം പത്ത് വര്‍ഷം മുമ്പത്തെക്കാള്‍ ഭീകരര്‍ ശക്തമാണെന്നാണ് പ്രതിരോധ വിദഗ്ധനായ സേത്ത് ജി. ജോണ്‍സ് പറയുന്നത്. ബംഗ്ലാദേശില്‍ ഇവര്‍ ഭാഗികമായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.