വിദ്യാര്‍ത്ഥികള്‍ കരനെല്‍കൃഷിക്ക്

Friday 14 July 2017 8:10 pm IST

എടത്വാ: വിദ്യാര്‍ത്ഥികള്‍ കരനെല്‍കൃഷിക്ക് നിലം ഒരുക്കി. തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തിലാണ് കരനെല്‍കൃഷി പദ്ധതിക്ക് നിലം ഒരുക്കിയത്. കഴിഞ്ഞ വര്‍ഷമാണ് കരനെല്‍കൃഷിക്ക് വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ടത്. പുരയിടങ്ങളിലും നെല്‍കൃഷി ചെയ്യാമെന്ന ആശയം വിദ്യാര്‍ത്ഥികളാണ് മുന്നോട്ടുവെച്ചത്. വിദ്യാര്‍ത്ഥികളുടെ ആശയം സ്‌കൂള്‍ അധികൃതരും ഏറ്റെടുത്തതോടെ കൃഷിഭവനുമായി ബന്ധപ്പെട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നിലം ഒരുക്കല്‍ ചടങ്ങ് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി. സുരേഷ് അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ പൂജാ ചന്ദ്രന്‍, ബിനോയ് തോമസ്, ശ്രീരഞ്ജിനി, വിനായകന്‍ എന്നിവര്‍ പ്രസംഗിച്ചു. 17ന് വിതയിറക്കല്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.