ഡെങ്കിപ്പനി ബാധിതര്‍ 122 ആയി

Friday 14 July 2017 9:43 pm IST

  തൊടുപുഴ: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ന്നു. ഇന്നലെ ഏഴ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ രണ്ട് കേസും, വണ്ടിപ്പെരിയാര്‍, കരിങ്കുന്നം, ആലക്കോട്, കഞ്ഞിക്കുഴി, തട്ടക്കുഴ എന്നിവിടങ്ങളില്‍ ഓരോ കേസുകളും വീതമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സംശയിക്കുന്ന ഒമ്പത് പേരും ചികിത്സയിലുണ്ട്. ഇന്നലെ മാത്രം പനിബാധിച്ച് 558 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 18 പേര്‍ കിടത്തി ചികിത്സയിലുണ്ട്. ഹൈറേഞ്ചിലടക്കം ഇന്നലെ ആറ് ചിക്കന്‍പോക്‌സ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ മാറി നില്‍ക്കുന്നത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതിന് കാരണമാകുന്നുണ്ട്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.