മുളക്കുളം: കളമ്പൂക്കാവ് ദേവി ക്ഷേത്രത്തിന് മുന്‍വശത്ത് നിന്നിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍ ആല്‍മരം ദേവിവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ കെട്ടിടത്തിന്റെ മുകളിലേക്ക് മറിഞ്ഞു വീണു. ആര്‍ക്കും പരിക്കില്ല. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ നിന്ന ആല്‍മരമാണ് മറിഞ്ഞ് വീണത്. കരയോഗകെട്ടിടത്തിന്റെ മുകളില്‍ പണിതിരുന്ന ഷീറ്റിട്ട മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ഈ സമയത്ത് കെട്ടിടത്തിനുളളില്‍ ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി എന്‍എസ്എസ് ഭാരവാഹികള്‍ പറഞ്ഞു. പിറവത്ത് നിന്നും അഗ്നിശമനസേനയെത്തിയാണ് ആല്‍മരം വെട്ടി മാറ്റിയത്. പിറവത്ത് നിന്ന് പോലീസും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: