വാവ സുരേഷ് മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍

Sunday 29 July 2012 4:31 pm IST

തിരുവനന്തപുരം: പാമ്പു പിടുത്തക്കാരന്‍ വാവ സുരേഷ്‌ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ്‌ ഗുരുതരാവസ്ഥയില്‍. ബാലരാമപുരം വെടിവെച്ചാന്‍ കോവിലില്‍ നാട്ടുകാരെ ഭയപ്പെടുത്തിയ ഒരു മൂര്‍ഖനെ പിടികൂടാനെത്തിയതായിരുന്നു സുരേഷ്‌. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാണ്‌ വാവ സുരേഷിനെ പ്രവേശിപ്പിച്ചിട്ടുള്ളത്‌. പാമ്പിനെ അപകടം കൂടാതെ സുരേഷ്‌ പിടികൂടിയെങ്കിലും മൊബെയിലില്‍ പാമ്പിന്റെ ചിത്രം പകര്‍ത്തുന്നവരെ മാറ്റുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. ദേശീയ പാതയ്ക്ക്‌ സമീപമുള്ള പൊതുടാപ്പില്‍ വെള്ളമെടുക്കാനെത്തിയവരാണ്‌ ആദ്യം പാമ്പിനെ കണ്ടത്‌. ഉടന്‍ തന്നെ നാട്ടുകാര്‍ വാവ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.