പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നിലവിളക്ക് സമര്‍പ്പിച്ചു. അറുപത്തിയഞ്ച് കിലോ തൂക്കവും അഞ്ചടി ഉയരവുമുള്ള നിലവിളക്കാണ് സമര്‍പ്പിച്ചത്. ക്ഷേത്രം സ്ഥാനികന് കൃഷ്ണന് അന്തിത്തിരിയന് വിളക്ക് ഏറ്റുവാങ്ങി. ക്ഷേത്രം പെരുങ്കളിയാട്ട സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം ഡോ.യു.വി.ഷേണായില്‍ നിന്നും ആദ്യ തുക കൈപ്പറ്റി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: