കണ്ണൂര്‍: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും റോഡ് നിയമങ്ങള്‍ പാലിക്കേണ്ടതിനെ കുറിച്ചും ബോധവത്കരണ സന്ദേശവുമായി കേരള ടൂറിസം വകുപ്പിന്റെ ആസാദി റൈഡിലെ ടീം യാത്രികന് കണ്ണൂര്‍ കോഓര്‍ഡിനേറ്റര്‍ പി.പി.അനൂപിന്റെ യാത്ര കാള്‍ടെക്സ് ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷും വൈസ് പ്രസിഡണ്ട് പി.പി ദിവ്യയും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.പി .ഷാജിര്‍, കെവിആര്ഡിജിഎം സുനില്‍ കുമാര്‍ രമേഷ്, അഷ്ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കന്യാകുമാരി മുതല്‍ ലഡാക്ക് വരെ 14 സംസ്ഥാനങ്ങളിലൂടെ 15000 കിലോ മീറ്റര്‍ ബുള്ളറ്റ് യാത്രയാണ് സംഘം നടത്തുക. 16ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഷൈനി രാജ്കുമാര്, നാഷ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: