കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ ഹൈക്കോടതി ഇടപെടുന്നു. സമരം ചെയ്യുന്നവരുമായി ഈ മാസം 19 മുതല്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. എസ്മ പോലെയുള്ള നടപടികള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും കോടതി നിരീക്ഷിച്ചു.
കോടതി നിര്‍ദേശിച്ചതനുസരിച്ച് മധ്യസ്ഥ കമ്മറ്റി 19ന് യോഗം ചേരും. ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് രംഗത്തുണ്ട്. വേതന വര്‍ധന ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ സമരം തുടങ്ങിയത്. ആശുപത്രികളിലെ ചികിത്സ മുടങ്ങുന്ന സാഹചര്യത്തിലേക്ക് സമരം നീങ്ങാനൊരുങ്ങവെയാണ് ഹൈക്കോടതി ഇടപ്പെടുന്നത്. എന്നാല്‍ നഴ്സുമാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉടന്‍ ഉണ്ടാകില്ലെന്ന് സൂചനയുണ്ട്.
നിലവിലെ വേതനവര്‍ദ്ധന ന്യായമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. നഴ്സുമാര്‍ പണിമുടക്ക് തുടങ്ങിയാല്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളുടെ ജോലിഭാരം കൂടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: