ഉത്തര കൊറിയ ആണവ ബോംബുകൾ വ്യാപകമായി നിർമ്മിക്കാനൊരുങ്ങുന്നു

Saturday 15 July 2017 12:09 pm IST

ന്യൂയോർക്ക്: ഉത്തര കൊറിയയുടെ ആണവ മിസൈലുകളുടെ നിർമ്മാണത്തിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ ഗവേഷക കേന്ദ്രം 'തിങ്ക് താങ്ക്'. ലോകം പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ യുറേനിയം, പ്ലൂട്ടോണിയം ഉത്തര കൊറിയയുടെ പക്കൽ ഉണ്ടെന്നാണ് ഗവേഷക കേന്ദ്രം അഭിപ്രായപ്പെടുന്നത്. ഇതിനു പുറമെ ഉത്തര കൊറിയയുടെ ഇത്തരത്തിലുള്ള ആയുധ സമാഹാരം ലോകത്തിന് വൻ ഭീഷണി ഉയർത്തുമെന്നും ഗവേഷക കേന്ദ്രം വെളിപ്പെടുത്തുന്നു. നോർത്ത് കൊറിയയിലെ യോങ്ബയൊൻ പ്രദേശത്തെ റേഡിയോ കെമിക്കൽ ലാബോറട്ടറിയുടെയും, ആണവ റിയാക്ടറുകളുടെയും സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി പുറത്ത് വിട്ടിരുന്നു. യോങ്ബയൊനിൽ നിർമ്മിക്കുന്ന ആണവ യുദ്ധോപകരണങ്ങളും, യുറേനിയവും ലോകത്തിന് ഏറെ ഹാനികരമാണെന്ന് ഗവേഷക കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുറേനിയം, പ്ലൂട്ടോണിയം ഉപയോഗിച്ചുകൊണ്ടുള്ള അഞ്ച് ആണവ മിസൈലുകളാണ് ഉത്തര കൊറിയ ഇതുവരെ പരീക്ഷിച്ചത്. ഇപ്പോൾ ലോകത്തിന്റെ എതിർപ്പുകളെ അവഗണിച്ച് ആറാമത് ആണവ പരീക്ഷണത്തിന് മുതിർന്നേക്കാമെന്നും ഗവേഷക കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.