ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണ ബില്ലിന് അംഗീകാരം

Saturday 15 July 2017 12:47 pm IST

വാഷിംഗ്ടണ്‍: ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണ ബില്ലിന് യുഎസ് പ്രതിനിധി സഭ അംഗീകാരം നല്‍കി. 621.5 ബില്യണ്‍ ഡോളറിന്റേതാണ് പ്രതിരോധ പദ്ധതി. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗം അമി ബേരയാണ് നിയമ ഭേദഗതി അവതരിപ്പിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഈ ബില്ല് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രതിരോധ സഹകരണ പദ്ധതിയുടെ നയത്തിന് രൂപം നല്‍കുന്നത് ആഭ്യന്തര പ്രതിരോധ വകുപ്പ് സെക്രട്ടറിമാര്‍ ചേര്‍ന്നാണ്. അതേസമയം, പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവയ്ക്കുന്നതിന് സെനറ്റിന്റേയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ നടത്തിയ സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ സഹകരണമായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.