ഓട്ടോകള്‍ക്ക് പാര്‍ക്കിംഗ് ഫീസ്; തൊഴിലാളികള്‍ സമരത്തിലേക്ക്

Saturday 15 July 2017 4:49 pm IST

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്രീ-പെയ്ഡ് കൗണ്ടറിലെ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ സമരം. 3650 രൂപയാണ് വാര്‍ഷിക ഇനത്തില്‍ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്താന്‍ റെയില്‍വെ നീക്കം നടത്തുന്നത്. മൂന്നൂറോളം ഓട്ടോറിക്ഷകളാണ് പ്രീപെയ്ഡ് കൗണ്ടറില്‍ സവാരിക്കുള്ളത്. നിയമവിരുദ്ധമായി നടപ്പിലാക്കിയ പാര്‍ക്കിംഗ് ഫീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ അധികൃതര്‍ക്ക് നിവേദനം നല്‍കി. എന്നാല്‍ യാതൊരു നടപടികളും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ജൂലൈ 18 മുതല്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പണിമുടക്കുന്ന തൊഴിലാളികള്‍ പ്രീപെയ്ഡ് കൗണ്ടറിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ട്രേഡുയൂണിയന്‍ നേതാക്കളായ താന്നിവിള സതി, കെ.ജയമോഹന്‍, പട്ടം ശശിധരന്‍, പി.സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.